Pages

Monday, December 13, 2010

False Informations About KSRTC In Malayala Manorama

മലയാള മനോരമയുടെ തോന്നിവാസം

വെള്ളാനയായിരുന്ന കെ എസ് ആര്‍ ടി സിയെ ആ പേരില്‍ നിന്നും മോചനം നല്‍കി ഉയര്‍ത്തി കൊണ്ട് വന്നുവെന്ന ഗതാഗത മന്ത്രിയുടെ സ്ഥിരം ഡയലോഗുകള്‍ക്ക് ഇനി പുല്ലു വില. ഒരു ആന്റണി ചേട്ടന്‍ പോട്ടയില്‍ (പൊട്ടനാണെന്നു തോന്നുന്നു) എഴുതിയയച്ച ഒരു കത്താണ്‌ ഇന്നു മനോരമ അതേപടി പ്രസിദ്ധീകരിച്ചത്.

ആന്റണി ചേട്ടന്‍ ചിലപ്പോള്‍ പ്രൈവറ്റ് ബസ്സുകളേക്കുറിച്ചുള്ള ഒരു കത്തായിരിക്കാം മനോരമയ്ക്കയച്ചത്. മനോരമ അതു പ്രസിദ്ധീകരിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി എന്നായതാകാനും സാധ്യതയുണ്ട്.


ഇതൊക്കെ കണ്ട് കലിയിളകിയ കെ എസ് ആര്‍ ടി സി ഫാന്‍സ് ആ ലേഖനം ഇങ്ങനെ തിരുത്തി എഴുതി.

പ്രൈവറ്റ് ബസ്‌ എന്ന കൊലയാളി വണ്ടിയെക്കുറിച്ചു മുഖപ്രസംഗം എഴുതിയത് പ്രസക്തമായി. റോഡുകള്‍ പൊട്ടിപൊളിഞ്ഞു തകര്‍ന്നു കിടക്കുന്നത് കൊണ്ട് മാത്രമാണ് പ്രൈവറ്റ് ബസ്‌ അപകടങ്ങള്‍ കുറച്ചെങ്കിലും കുരഞ്ഞിരിക്കുനത്. സമാന്തര സമ്പദ് വ്യവസ്ഥയുടെ പ്രതീകമായ "കൊലയാളി ടിപ്പെറുകള്‍" മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തിലാണ് പായുനത്. ഈ ടിപ്പറുകളെ നിഷ്പ്രയാസം ഓവര്‍ടേക്ക് ചെയ്താണ് പ്രൈവറ്റ് ബസുകള്‍ പേഇളകി ഓടുന്നത്. അപകടം ഉണ്ടാകുന്ന ബസുകള്‍ കൈ കൂലി കൊടുത്തും മറ്റും ഉടമകള്‍ വീണ്ടും പേര് മാറ്റി പുറത്തിറക്കുന്നു. മറ്റു സംസ്ഥാങ്ങളില്‍ നിയമം പാലിച്ചാണ് ബസുകള്‍ ഓടുനത്. കേരളത്തിലാകട്ടെ നിയമം ലംഘിക്കുന്നതിനോടൊപ്പം യാത്രകരെ നഗ്നമായി ചൂഷണം ചെയ്യുന്നു.
പല പ്രൈവറ്റ് ബസുടമകള്‍ക് ഒന്നിലധികം ബസ്‌ ഉള്ളത് കൊണ്ട് നമ്പര്‍ ഒരേ പോലെ ആയിരിക്കും. ഉദാഹരണത്തിന് KL 05 U 3699, KL 05 V 3699, KL 05 T 3699 എന്നൊക്കെ. അതുകൊണ്ട് മന്യുഷരെ ഇടിച്ചു കൊന്നാല്‍ ഇതു ബസ്‌ ആണെന്ന് ആശയകുഴപ്പം ഉണ്ടാകും.


ഇപ്പോള്‍ പ്രൈവറ്റ് ബുസുകര്‍ " സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്സ്‌ " എന്നൊക്കെ എഴുതി വെച്ച് വിദ്യാര്‍ഥികളെ പീടിപിക്കുന്നു. "മൂടുവച്ചു" മറ്റു വണ്ടികളെ ബസില്‍ ഇടിപ്പികുനത് പ്രൈവറ്റ് ബസുകാരുടെ മറ്റു വിനോദമാണ്‌. നടു റോഡില്‍ സിഗ്നല്‍ കൊടുകാതെ വണ്ടി നിര്‍ത്തുകയും ആളെ കയറ്റുകയും ഇറക്കുകയും അപകടം ഉണ്ടാകുകയും ചെയുന്നു. ബ്രേക്ക്‌ ലൈറ്റ് എന്ന് പറയുന്ന സാദനം പ്രൈവറ്റ് ബസുകളില്‍ കാണാറില്ല.
ഈ സാഹചര്യത്തില്‍ കോടതി നേരിട്ട് ഇടപെടണം എന്നും പ്രൈവറ്റ് ഉടമകള്‍കെതിരെ കോടതി സ്വമേധയ കേസ് എടുത്തു ജനങ്ങളെ പ്രൈവറ്റ് ബസുകളുടെ ഭീകരതയില്‍ നിന്നും രക്ഷികെണ്ടിയിരിക്കുന്നു.

4 comments:

  1. hello mr editor as i feel u are always agnaist malayala manorama :).a guy like you should not post liket this.just enquire about it and post.as far as u are concernced what ever coming in manorama about ksrtc is wrong.great

    ReplyDelete
  2. hello mister vaishak... kurachu bodham ulla aalku aa letter kandal manasilakum fake aanennu... and manorama published it... allathe manoramayil varunnathellam fake aanenalla... manorama published such a thing without enquiring the facts....

    ReplyDelete
  3. കേരള പൊതു ഗതാഗത സൗകര്യം മെച്ചപെടുത്താന്‍ ഉള്ള മലയാള മനോരമ എന്ന പത്രത്തിന്റെ ത്വര ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ ഒരു കാര്യം കെ എസ് ആര്‍ ടീ സീ യെ മാത്രം നന്ന്കിയാല്‍ കേരളം രെക്ഷപെടില്ല. മറ്റു വാഹനംഗളും എല്ലാം നിയമം പാലിച് ആണോ റോഡില്‍ കൂടി ഒഅടുന്നത് എന്നും കൂടെ അന്വേഷണം നടത്തണം. കേരളത്തില്‍ അങ്ങോളം ഇങ്ങോളം പരക്കം പായുന്ന സ്വകാര്യ ബസുകള്‍ ഇല്‍ എത്ര എണ്ണം പെര്‍മിറ്റ്‌ അനുസരിച്ച് ഓടുന്നു എന്നും അന്വേഷിച്ചാല്‍ നന്നായിരിക്കും. തിരുവനന്തപുരത്ത് തന്ന പല സ്വകാര്യ ബസുകളും നിര്‍ദിഷ്ട റൂട്ട് ഇല്‍ നിന്നും മാറി ഓടുന്നത് മനോരമയുടെ കണ്ണില്‍ പെട്ടിട്ട് ഇല്ലേ ? അല്ല കണ്ണ് അടക്കുന്നത് ആണോ? പെര്‍മിറ്റ്‌ ഇല്ലാതെ കേരളത്തില്‍ ഗ്രാമ പ്രദേശങ്ങള്‍ കയ്യടക്കി വാഴുന്ന സമാന്തര സര്‍വിസുകള്‍ ഇത് വര എന്നാണ് പെര്‍മിറ്റ്‌ എടുത്തിറ്റ് ഉള്ളത് എന്ന് അന്വേഷിക്കാന്‍ മനോരമ ക്ക് സമയം ഇല്ല എന്ന് തോന്നുന്നു . മണിക്കൂര്‍ ഇല്‍ നൂറു കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ടിപ്പര്‍ ലോറി കളെ കെ എസ് ആര്‍ ടീ സീ ബസുകള്‍ നിഷ്പ്രയാസം ഓവര്‍താകെ ചെയ്യുന്നു എന്ന് പറയുമ്പോള്‍ കെ എസ് ആര്‍ ടീ സീ ക്ക് സ്പീഡ് ഗോവെര്‍ണോര്‍ വച്ച് പിടിപ്പിച്ചിട്ടുള്ള കാര്യം അധികൃതര്‍ മറന്നു പോയി കാണും . കേരളത്തില്‍ പൊട്ടി പോളിഞ്ഞിട്ടില്ലാത്ത തുടര്‍ച്ച ആയി അമ്പതു കിലോമീറ്റര്‍ റോഡ്‌ എങ്കിലും തുടര്‍ച്ച ആയിട്ട് ഉണ്ടോ? മറ്റു സംസ്തനംഗളുടെ ട്രാന്‍സ്പോര്‍ട്ട് കര്പോരറേന്‍ ഉം ആയി കെ എസ് ആര്‍ ടീ സീ യെ താരതമ്യ പെടുത്തുമ്പോള്‍ അവിടെത്തെ റോഡുകളും കൂടി താരതമ്യ പെടുത്തണം. അവിടെ 150 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കൂടി പോയാല്‍ 3 മണിക്കൂര്‍ മതിയാകും. ഇവിടെ അതിനു നാലര മണിക്കൂര്‍ വേണ്ടി വരും. സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ്‌ ബസുകളില്‍ യാത്ര ക്കാരെ കമ്പി യില്‍ തൂക്കി നിറുത്തി യാത്ര ചെയ്യിക്കുന്നു എന്ന് പറഞ്ഞു. പക്ഷെ ഒരു ബസ്‌ ഇലും ആരെയും നിര്‍ബന്ധിപ്പിച്ചു കുത്തി നിറക്കുന്നില്ല. കെ എസ് ആര്‍ ടീ സീ ഇല്‍ മാത്രം അല്ല എല്ലാ ബസുകളിലും സ്വകാര്യ ബസുകളിലും മറ്റു സംസ്തനംഗളിലേ ട്രാന്‍സ്പോര്‍ട്ട് ബസുകളിലും എല്ലാം ഇത് തന്ന ആണ് അവസ്ഥ. ഈ റിപ്പോര്‍ട്ട്‌ എഴുത്യ അന്തോണി ചേട്ടന്‍ മറ്റു സംസ്ഥാനം ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്ന്നു.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete