"സുഖ യാത്ര സുരക്ഷിത യാത്ര" എന്നാണ് കെ എസ് ആര് ടി സിയുടെ മുദ്രാവാക്യം. എന്നാല്‍ ഈ സുഖവും സുരക്ഷിതവുമൊക്കെ ഓരോ ആളുകള്‍ക്കും പല തരത്തിലാണെന്നു മാത്രം. കെ എസ് ആര് ടി സിയുടെ സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സുകളാണ് ഇപ്പോള്‍ വില്ലന്‍.
എറണാകുളത്തു നിന്നും പളനിക്കു പോകുവാനായി മുത്തുസ്വാമി കെ എസ് ആര് ടി സിയുടെ സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സില്‍ കയറി. ടിക്കറ്റ് എടുത്തപ്പോള്‍ കക്ഷി ഒന്നു ഞെട്ടി. 154 രൂപ. 145 രൂപക്ക് കോയമ്പത്തൂരു നിന്നും ബാംഗ്ലൂര്‍ വരെ പോയ കാര്യം മുത്തുസ്വാമി മനസ്സില്‍ ഓര്‍ത്തു. പറഞ്ഞിട്ടെന്താ കാര്യം ഇതു കേരളമല്ലേ എന്നു പറഞ്ഞു പുള്ളി സമാധാനപ്പെട്ടു.
ഷട്ടറിട്ട ജനാല, സീറ്റുകള്‍ മുഴുവന്‍ ചുളുങ്ങി പറിഞ്ഞ, മൂന്നാളുകള്‍ ഞെങ്ങി ഞെരുങ്ങി ഒരു സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നത് ഒക്കെയാണ് ഇത്തരം ബസ്സുകളുടെ പ്രത്യേകത. ആകെയുള്ള ഒരു പ്ലസ്സ് പോയിന്റ് എന്നാല്‍ വേഗത്തിന്റെ കാര്യത്തിലാണ്.
മുനിസ്വാമി പളനിയില്‍ നിന്നും തിരിച്ചു വരുന്ന വഴി, കോയമ്പത്തൂരില്‍ എത്തി എറണാകുളത്തിനുള്ള ഒരു എക്സ്പ്രസ്സ് ബസ്സില്‍ കയറി. വണ്ടിക്കകത്തു കയറിയതും മുനിസ്വാമി ഒന്നു ഞെട്ടി, ഡീലക്സ് വണ്ടിയാണെന്നു കരുതി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കാര്യം മനസ്സിലായ കണ്ടക്ടര്‍ പുള്ളി മുനിസ്വാമിയോടു പറഞ്ഞു "അണ്ണാച്ചി, എക്സ്പ്രസ്സ് ചാര്‍ജ് മട്ടും, ഉക്കാറുംഗോ".
മുനിസ്വാമി രണ്ടാം നിരയിലെ ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. കൈ വെക്കാന്‍ ഹാന്‍ഡ് റെസ്റ്റ്, പുഷ് ബാക്ക് സീറ്റുകള്‍, സ്ലൈഡ് ചെയ്യാവുന്ന ഗ്ലാസ് വിന്‍ഡോ, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൌകര്യം.
"ഓ ഇവന് ആളു പോളപ്പനാണല്ലൊ" എന്നു മുനിസ്വാമി തിരോന്തോരം ഭാഷയില്‍ ഒന്നാലോചിച്ചു കാണും. നല്ല ക്ഷീണം ഉള്ളതു കൊണ്ട് നന്നായൊന്നുറങ്ങി, അങ്കമാലി എത്തിയപ്പോഴാണ് കക്ഷി ഉറക്കം വിട്ടുണര്‍ന്നത്.
കെ എസ് ആര് ടി സി സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സുകളില്‍ യാത്ര ചെയ്യുന്ന എല്ലാ ആളുകളും മുനിസ്വാമിയെ പോലെയാണ്. എറണാകുളത്തു നിന്നും കോയമ്പത്തൂരിനു യാത്ര ചെയ്യുന്ന ആളുകള്‍ സമ്പന്നന്മാര്. ബാക്കിയുള്ളവര്‍ ദരിദ്രര്‍.
ഏതാണ്ട് ഒരു മാസം മുന്‍പാണ്, കെ എസ് ആര് ടി സി, പുഷ് ബാക്ക് സീറ്റുകളുള്ള സൂപ്പര്‍ എക്സ്പ്രസ്സ് വണ്ടികള്‍ നിരത്തിലിറക്കുന്നത്. 12 മീറ്റര്‍ നീളമുള്ള അശോക് ലെയ്ലാന്ഡിന്റെ ഷാസിയില്‍ കെ എസ് ആര് ടി സിയുടെ തന്നെ ബോഡി ബില്‍ഡിംഗ് യൂണിറ്റിലിലാണ് ഇതിന്റെ ബോഡി നര്‍മ്മിച്ചത്. 11 റോകളിലായിട്ട് 44 സീറ്റുകളാണ് ഇതില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഡ്രൈവര്‍ നിയന്ത്രിതമായ ഡോര്‍ ബസ്സിന്റെ മുന്‍ ഭാഗത്താണുള്ളത്.
ഇത്തരം വണ്ടികള്‍ ഇറക്കുന്നതിനു തൊട്ടു മുന്പായിട്ട് 2*3 സീറ്റിംഗ് ലേഔട്ടില്‍ 12 മീറ്റര്‍ ഷാസിയില്‍ 11 റോകളും 55 സീറ്റുമായി കുറച്ചു എക്സ്പ്രസ്സ് വണ്ടികള്‍ ഇറക്കി.
2008 നവംബര്‍ മാസത്തില്‍ കെ എസ് ആര് ടി സിയുടെ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ നിന്നും ടാറ്റയുടെ 12 മീറ്റര്‍ ഷാസിയില്‍ 2*3 സീറ്റിംഗ് ലേഔട്ടില്‍ 12 റോയിലായിട്ട് 60 സീറ്റുകളുള്ള 5 ബസ്സുകള്‍ നിരത്തിലിറക്കുകയുണ്ടായി. (RAC 1-5)
അങ്ങനെ ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ എക്സ്പ്രസ്സ് ചാര്‍ജ് വാങ്ങി പല തരത്തിലുള്ള വണ്ടികള്‍ നിരത്തിലോടിച്ച് യാത്രക്കാരെ വഞ്ചികുകയാണ് കെ എസ് ആര് ടി സി എന്നു പറയേണ്ടതായിവരും. ഇത്തരത്തില്‍ ജനങ്ങളെ വഞ്ചിക്കുന്നതിനു പകരമായി എല്ലാ എക്സ്പ്രസ്സ് ബസ്സുകളും 2*2 ലേഔട്ടില്‍ നിര്‍മ്മിച്ച് പുറത്തിറക്കുക. ഇപ്പോള്‍ ഓടുന്ന 2*3 ലേഔട്ടില്‍ ഉള്ള എക്സ്പ്രസ്സ് ബസ്സുകളും സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സീറ്റിന്റെ കുഷ്യനും പുറത്തെ കളറും മാറ്റിയാല്‍ എല്ലാം ഒന്നു തന്നെ.
ഇപ്പോള്‍ നിരത്തിലോടുന്ന എക്സ്പ്രസ്സ് ബസ്സുകളുടെ വിവരങ്ങള്‍
1) 2*3 Seating Layout, 51 Seats, Shutter Window, Two doors
2) 2*3 Seating Layout, 51 Seats, Glass Window, Two doors
3) 2*3 Seating Layout, 60 Seats, Glass Window, One door (12m)
4) 2*3 Seating Layout, 55 Seats, Glass Window, One door (12m)
5) 2*2 Seating Layout, 44 seats, Glass Window, One door (12m)
Inside View Of Normal Super Express Bus
Inside Of New 2*2 Express
ബസ്സുകള്‍ പലതുണ്ടെങ്കിലും തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തിനും, മൈസൂര്‍ക്കും ഒക്കെ കെ എസ് ആര് ടി സി ഇപ്പോഴും സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളാണ് ഓടിക്കുന്നത്. വോള്‍വോയും, ബെന്‍സും, ഇസുസുവുമൊക്കെ നിരത്തുകള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നത് അധികൃതര്‍ കാണുന്നില്ലെന്നു തോന്നുന്നു. അതോ കണ്ടില്ലെന്നു നടിക്കുന്നതാണോ?
കാലം മാറി. ദൂര യാത്രക്ക് ആളുകള്‍ പണം നോക്കാറില്ല. നല്ല രീതിയിലുള്ള സുഖ സൌകര്യങ്ങള്‍ കിട്ടുന്ന ബസ്സുകള്‍ ഓടിക്കുകയാണെങ്കില്‍ ആളുകള്‍ അവ തീര്‍ച്ചയായും ഉപയോഗിക്കും. അതിന് നമ്മുടെ അയല്‍ സംസ്ഥാനമായ കര്ണാടകത്തോട്ടൊന്നു നോക്കുക. അവരുടെ കേരളത്തില്‍ വരുന്ന മിക്ക വണ്ടികളൂം വോള്‍വോയും, ഡീലക്സ് ബസ്സുകളുമാണ്. ഡീലക്സ് വണ്ടികള്‍ വോള്‍വോ സര്‍വീസുകളായി ഉയര്‍ത്തുന്നു.
എന്നാല്‍ ഇവിടെയോ, ഏസി ബസ്സുകള്‍ സൂപ്പര്‍ ഫാസ്റ്റായും എക്സ്പ്രസ്സ് ബസ്സയും തരം താഴ്ത്തുന്നു.
ingana poyaal TVM to Mangalore, TVM-Mysore, KTR-Kollur, EKM bangalore via bathery iva ellam ordinary aakki oadikkunnath aayirikkum kooduthal collection kittan sadhyatha. Ippo SFP ennu paranju nadathunna eee sadhanamgal ellam verum local ticketukal aanu kooduthalum kittunnath. EKM bathery globus takes around 12-14 hours from EKM to Bangalore. Who needs to perform such a long journey and waste money
ReplyDeleteEKM-BANGALORE AC via SBY cost more than volvo
ReplyDeletewe need a standard design for super express. the first set of RRK super expresses should be converted to SF of FP. those are really waste now.
let there be 12m and 10.8m buses but the seating config should be standardised.
expresses should have 2*2 seating, push back is not necessary.
അടൂര്‍ സ്റ്റാന്‍ഡില്‍ ഇങ്ങനെ പല സൈസ് വണ്ടികള്‍ കിടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഈ തട്ടിപ്പിനെക്കുറിച്ച് ഇപ്പോഴാണ് മനസിലാകുന്നത്...
ReplyDeletethese discrimination in the super express service is a major problem in TVM-CBTRE route. I have traveled from TVM to PLKD in the 7 pm TVM-CBTRE schedule some 4 times. Only once do I was lucky enough to get a 2*2 seat config bus(RNC 48). All other times it was the old shutter expresses. It would have been better if the people at the reservation counter had some idea about whether the service would be run by the new bus or the old ones on a particular day. If some prior information was available about the type of the bus I would not have wasted my 246 rupees traveling in that old super expresses.
ReplyDeletepeople who travelled in ksrtc express(or any other class) buses which covering more distance in tn nad is more lucky
ReplyDeletechanganassery-velankanni fare is just 309 rs from moovatupuzha its just 259 ,there is totally 17 hours journey from changanassery and 14 hours journey from moovatupuzha .259 rs is not a big rate compared to the 475 rs of setc(ekm-vlkni)both are covering almost same distance......soon vlkni bus will replaced with 2*2 seater i heard that no hike in fare so lol....will become a "garib rath service" compare it with tvm-mnglre fare.....
Anson u said it, That is one of the main reason that the KSRTC is not showing much interest to run buses via Tamil Nadu.
ReplyDeleteThe same will change, if TN increase the bus fares.
Once i have travelled from Kozhencherry to Bangalore via Rannu, Kumily, Kambam, Theni, Periyakulam, Dindigul, Karur, Namakkal, Salem, Krishnagiri, Hosur. I changed 5 buses and it cost me only Rs-290.
But, if you travel in a superfast bus via Bangalore to Kozhencherry via salem, Palakkad, Thrissur, EKM/KTM it will cost you around Rs-330.
Via kumily, i travelled in Kerala only till Kumily and via Palakkad, i need to travel till Walayar to cross the border. See the fare difference.
Again if i want to go to Kozhencherry from Bangalore via Mysore/KKD/Vazhikadavu, It will cost me more than Rs-380 to 400 in Super fast buses.
KSRTC CHEATS ALL THE TIME.
ReplyDeleteDIFFERENT COLOURS AND DIFFERENT FARES FOR THE SAME LEVEL OF COMFORT IN VENAD/MALABAR/FP/LSFP/SF/S EXP.
THE ONLY TRANSPORT CORPORATION IN INDIA WHO CHARGES AND FLEECE PEOPLE ON THE BASIS OF SPEED/STOPS AND NOT PASSENGER COMFORT!!!!!!!!
@Biju,
ReplyDeleteCan u please tell me other Privae/govt transport corporation except KaSRTC and APSRTC giving different class buses for different fare?
MALABAR and Venad are ordinary TT long distance services, so there is no doubt that those wil have same facility of FP buses.
Superfast buses have much more comfort on seating when compare with FP or TT.
haha...I was actually laughing reading this post...I wanted to point out sometime earlier that the level of comfort in almost all KSRTC buses(SF,SE,FP,Sdeluxe and Globus) is the same more or less...the situation is no different in any other corporation...India just do not have the money or infrastructure to upgrade all the buses to volvo or similar class, so this "comfort level" has to be tolerated for now...
ReplyDeleteI have one more point..Super deluxe from BLR to KKD costs 424 and Airavat costs 434!!!!..:-O
Dear Mithun,
ReplyDeleteOnly TNSTC lags behind in South India.However their charges are pretty low.
HERE YOU PAY THROUGH YOUR NOSE FOR FANCY NAMES AND NOT COMFORT.
In KaSRTC you pay more for more comfort.No body minds that.
THEY GIVE A TOUGH COMPETITION TO RAILWAYS EVEN IN THE MYSORE-BENGALURU ROUTE WHERE TRAIN TAKES LESSER TIME!!
IT IS QUALITY BASED SERVICES.
Spineless management,lack of vision and trade union militancy rules KSRTC.
When a service is started the first thing they think is how many extra duties will the staff get??Even the timings will be according to their wishes.
In TSR-Bathery/Kalpetta route via Nadugani,all services go within half an hour gap towards one side in the morning and in the afternoon.
IT IS FOR THE BENEFIT OF STAFF,SO THAT THEY CAN SLEEP ON TIME.
The KSRTC doesnt bother about public demands,comforts or wishes.
Cant help on those things.. This blog or this discussions are not going to change that mentality or not for changing that ...
ReplyDeleteWell, we can provide only the timings and schedules IF SCHEDULES ARE THERE and confirm before book your seats.....!!
I am in Mumbai and i can see that in MSRTC only Volvos/Benz/Kinglong and Tata AC's -recently started are providing good and comfortable buses. All other buses are below average as far as passenger is concerned, still they are one of the profitable corporation in India after KaSRTC, BMTC and Punjab RTC.
In Ksrtc, imrpoving of buses, schedules, competance etc are not going to happen in near future. We can only see good if they start more popular services like TT's and others.