Pages

Thursday, November 25, 2010

KSRTC At Pamba - Special Report

ശബരിമല തീര്‍ഥാടകര്‍കായി കെ എസ് ആര്‍ ടി സി വിപുലമായ സൌകര്യങ്ങളാണ്‌ ഇത്തവണ ഒരുക്കിയിട്ടുള്ളത്. വിപുലീകരിച്ച പമ്പാ ബസ് സ്റ്റാന്‍ഡില്‍ നിന്നും പളനി, തെങ്കാശി ഉള്‍പ്പെടെയുള്ള ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകള്‍ക്ക് പുറമേ ആവശ്യപ്പെടുന്നതിനനുസരിച്ച് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലോട്ടും സര്‍വീസ് നടത്തുന്നതിന്‌ കെ എസ് ആര്‍ ടി സി തയ്യാറാണ്‌.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കണ്ടക്ടര്‍മാര്‍ ഡ്രൈവര്‍മാര്‍ മറ്റു വിഭാഗം ജീവനക്കാര്‍ എല്ലാവരും തന്നെ വളരെ ആത്മാര്‍ഥമായി ജോലിയെടുക്കുന്ന കാഴ്ച്ച പമ്പയില്‍ നിന്നും കാണാവുന്നതാണ്‌. ഈസ്റ്റര്‍ യാഷിക്കയുടെ നേതൃത്വത്തിലാണ്‌ ഇത്തവണയും പമ്പാ ബസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍.

പമ്പാ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി നൂറുകണക്കിനു ബസ്സുകളാണ്‌ പാര്‍ക്ക് ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ ഡിപ്പോയില്‍ നിന്നും എത്തിച്ചവയും പുതിയതായി പണി കഴിപ്പിച്ചു കൊണ്ടുവന്നവയും ഇതില്‍ ഉള്‍പ്പെടും. 2 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്സുകള്‍ പമ്പാ സര്‍വീസിന്‌
ഉപയോഗിക്കുന്നില്ല.

KSRTC Pamba Bus Station

Announcement Section

A Heavily Decorated  Bus Came From Sharkkara Temple

 
Buses Lined up in Pamba Bus Station



പമ്പ ബസ് സ്റ്റാന്‍ഡില്‍ നിന്നും കേള്‍ക്കുന്ന അനൌണ്‍സ്മെന്റുകള്‍ക്കു പോലും ഒരു പ്രത്യേകതയുണ്ട്. കണ്ടക്ടര്‍ സ്വാമി, ഡ്രൈവര്‍ സ്വാമി എന്നിങ്ങനെയാണ്‌ അഭിസംബോധന ചെയ്യുന്നത്. ദര്‍ശനം കഴിഞ്ഞെത്തുന്ന അയ്യപ്പന്മാര്‍ക്കായി ത്രിവേണിയിലെ യൂ ടേണില്‍ നിന്നും പമ്പാ ബസ് സ്റ്റാന്‍ഡിലേക്കും തിരിച്ചും ഒരു ബസ്സ് സര്‍വീസ് നടത്തുന്നുണ്ട്. ഒരാള്‍ക്ക് 5 രൂപയാണ്‌ നല്‍കേണ്ടത്.

ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കു പുറമേ പമ്പാ നിലക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസും നടത്തുന്നുണ്ട്. അനന്തപുരി ഫാസ്റ്റ്, ഓര്‍ഡിനറി, വേണാഡ്/മലബാര്‍ ബസ്സുകളാണ്‌ ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. 20 കിലോമീറ്റര്‍ ദൂരമുള്ള ഈ യാത്രക്ക് 16 രൂപയാണ്‌ ഈടാക്കുന്നത്. ഒരു ബസ്സ് ഒന്നര മണിക്കൂര്‍ കൊണ്ട് നിലക്കല്‍ പോയിട്ട് തിരിച്ചു വരണമെന്നാണ്‌ കണക്ക്.

പമ്പാ സര്‍വീസുകള്‍ക്കും നിലയ്ക്കല്‍ പമ്പാ ചെയിന്‍ സര്‍വീസിനും ഈ കഴിഞ്ഞയിടക്ക് വര്‍ദ്ധിപ്പിച്ച യാത്രാ നിരക്ക് ബാധാമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ തന്നെയാണ്‌ കെ എസ് ആര്‍ ടി സി ഇത്തവണയും സര്‍വീസുകള്‍ നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം കെ എസ് ആര്‍ ടി സി കോയമ്പത്തൂര്‍ക്ക് സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും ഇത്തവണ അതു വേണ്ടെന്ന് വെച്ചിരിക്കുകയാണ്‌. കോയമ്പത്തൂര്‍ സര്‍വീസുകള്‍ക്ക് ആളെ കിട്ടുന്നില്ല എന്നതാണ്‌ കാരണം. ശാര്‍ക്കര ക്ഷേത്രം, ആറന്മുള ക്ഷേത്രം, വൈക്കം ശിവ ക്ഷേത്രം, പന്തളം ക്ഷേത്രം എന്നിങ്ങനെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ക്കു സൌകര്യപ്രദമാകുന്ന രീതിയില്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

കെ എസ് ആര്‍ ടി സി ബസ്സുകളുടെ ഭാഗത്ത് നിന്നുള്ള അപകടങ്ങള്‍ കുറക്കുന്നതിനായി വടശ്ശേരിക്കര മുതല്‍ പമ്പ വരെയുള്ള ഭാഗങ്ങളില്‍ 8 അംഗങ്ങളുള്ള ഡ്രൈവര്‍ ട്രേയിനേഴ്സ് സ്ക്വഡിനെ വിന്യസിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരെ നിരീക്ഷിക്കുക, വണ്ടികളുടെ തകരാറുകള്‍ അവര്‍ക്കു മനസ്സിലാക്കി കൊടുക്കുക എന്നിവയാണ്‌ ഇവരുടെ പ്രധാന ജോലി. മോശമായി ഡ്രൈവിംഗ് ചെയ്യുന്നവരെ പമ്പാ സര്‍വ്വീസുകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും 5 ദിവസം നീണ്ടു നില്‍ക്കുന്ന ഡ്രൈവര്‍ ട്രെയിനിംഗ് ക്ലാസുകള്‍ക്ക് ഇവരെ പറഞ്ഞയക്കുകയും ചെയ്യും.

ഡ്രൈവര്‍ ട്രെനിംഗ് സ്ക്വാഡിനു പുറമേ ടിക്കറ്റില്ലതെ യാത്ര ചെയ്യുന്നവരെ പിടിക്കുന്നതിനായി മറ്റു സ്ക്വാഡുകളും രംഗത്തുണ്ട്. വണ്ടികള്‍ക്കെന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അതു പെട്ടന്നു തന്നെ പരിഹരിക്കുന്നതിനായി എല്ലാ വിധ സൌകര്യങ്ങളോടും കൂടിയ മൊബൈല്‍ വര്‍ക്ഷോപ്പ് വാന്‍ പെരുനാട്, ളാഹ, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

സ്വാമി ശരണം എഴുതുന്നത് വിവാദമാക്കിയതു കൊണ്ടാവണം ഇത്തവണ ഒട്ടുമിക്ക എല്ലാ വണ്ടികളിലും സ്വാമി ശരണത്തോടു പുറമേ അയ്യപ്പന്റെ ചിത്രങ്ങളും, അലങ്കാരങ്ങളും മറ്റു എഴുത്തുകുത്തുകളും ധാരാളമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും നഷ്ടത്തിലെന്നു പറയുന്ന കെ എസ് ആര്‍ ടി സിയെ അയ്യപ്പന്‍ വിചാരിച്ചാലെങ്കിലും കര കയറ്റാനാകുമോ എന്നു നമുക്കു കണ്ടറിയാം.

പമ്പയില്‍ നിന്നും സുജിത് ഭക്തന്‍
സ്വാമി ശരണം



Pamba Bus Station - Video




A Scene From Nilakkal parking ground

A Scene from Pamba Bus Station

2 comments:

  1. Very good report..!!! Congratualations and keep it up..

    ReplyDelete
  2. ഒരേ ഒരു ലക്ഷ്യം ശബരിമാമല
    ഒരേ ഒരു മോഹം ദിവ്യദർശനം
    ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി
    ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

    കെ എസ് ആർ ടി സിയെ ഉദ്ദേശിച്ചാണോ ഇതെഴുതിയതെന്നാണ് മണ്ഡലകാലത്തെ കെ എസ് ആർ ടി സിയുടെ “സേവനം” കാണുമ്പോൾ തോന്നുക. ശബരിമല അയ്യപ്പഭക്തന്മാരെ സേവിക്കാനായി റദ്ദാക്കിയ സർവ്വീസുകളുടെ ഡിപ്പോ തിരിച്ചുള്ള കണക്ക് കൂടി ചേർക്കാമായിരുന്നു.

    ReplyDelete